റിയോ ഒളിമ്പിക്‌സ്: ഇന്ത്യയെ നയിക്കാന്‍ മലയാളി താരം പിആര്‍ ശ്രീജേഷിന് ചരിത്രനിയോഗം


റിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യയെ നയിക്കാന്‍ ഹോക്കി ടീം നായകനും മലയാളി ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷിന് ചരിത്രനിയോഗം. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്. ഒളിംപിക്സ് ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് ശ്രീജേഷ്. സർദാർ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യൻ ക്യാപ്റ്റനാകുന്നത്.




Sharing is Caring