News Sections: News
-
ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് എജിയുടെ ശുപാര്‍ശ
കേരള ഹൈകോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷത്തിന് ശുപാര്‍ശ. അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശുപാര്‍ശ ചെയ്തത്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.…
-
കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം
കശ്മീരില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. 15 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത…
-
സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി
സഹോദരിയെ ജോലിക്കെന്ന വ്യാജേന ദുബായില്‍ കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്. ജോലിക്കെന്ന വ്യാജേന സഹോദരിയെ വിദേശത്തെത്തിച്ച പ്രതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി…
-
തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പട്ടാള അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് തയിബ് ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് പ്രഖ്യാപനം. അട്ടിമറിശ്രമം നടത്തിയ തീവ്രവാദ സംഘത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ…
-
ഫ്‌ളാഷ് മോബ് നടത്തിയതിന്റെ പേരില്‍ തേവര എസ്എച്ച് കോളേജിലെ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു
തേവര കോളേജില്‍ ഫ്‌ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയും യൂണിയന്റെ മാഗസിന്‍ എഡിറ്ററുമായ ഏയ്ഞ്ചല്‍ മേരി, ബിനാലെ ക്യുറേറ്റര്‍ ഹംസ എംഎം, ജുഡ് കെ.ജെ എന്നിവരെയാണ് മാനേജ്‌മെന്റ്…
-
സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്. ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. തന്നെ…
-
മായാവതിയെ വേശ്യയോട് ഉപമിച്ച് യുപി ബിജെപി ഉപാധ്യക്ഷൻ
ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷൻ ദയാശങ്കർ സിങ്‍. മായവതി ലൈംഗീകത്തൊഴിലാളികളേക്കാള്‍മോശമാണ്, തിരഞ്ഞെടുപ്പിൽ പാര്‍ട്ടി സീറ്റുകൾ വിറ്റഴിക്കുകയാണെന്നും ദയാശങ്കര്‍ സിങ് ആരോപിച്ചു.വിവാദ പ്രസ്താവന രാജ്യസഭയില്‍ ചര്‍ച്ചയായപ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഖേദം…
-
ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം
ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു.…
-
മോഡി കൊടും കുറ്റവാളി പട്ടികയില്‍: ഗൂഗിളിന് നോട്ടീസ്
ലോകത്തെ ആദ്യത്തെ പത്ത് കൊടുംകുറ്റവാളി പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്. ഗൂഗിള്‍ സി.ഇ.ഒക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യാഗസ്ഥര്‍ക്കെതിരെ…
-
സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട എ.എ.പി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
:ദില്ലിയില്‍ എഎപി നേതാവ് ലൈംഗിക പീഢനത്തിനിരയാക്കിയ എഎപി വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട ഇവരെ ഇന്നലെ വൈകുന്നേരത്തോടെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ…

















