ത്രിവര്‍ണ പതാകയുടെ നിറത്തിലൊഴുകി ജമ്മുകശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാഗ്ലിഹാര്‍ അണക്കെട്ട് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മുകശ്മീരിലെ റംമ്ബാന്‍ മേഖലയില്‍ ചിനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഹ്ലിഹാര്‍ അണക്കെട്ട്.

1992ലാണ് കശ്മീരിലെ ഊര്‍ജ്ജ വികസന കോര്‍പ്പറേഷന്‍ ബാഗ്ലിഹാര്‍ വൈദ്യുതി പ്ലാന്റ് വിഭാവനം ചെയ്യുന്നത്. 1996ല്‍ പദ്ധതി അംഗീകരിക്കുകയും 1999ല്‍ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലായ പ്ലാന്റിന്റെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ്.

100 കോടി ഡോളര്‍ ചെലവിലാണ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

അതിനിടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളില്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങളാല്‍ അലങ്കരിച്ചിരുന്നു. ശ്രീനഗറിലെ ലാല്‍ ചൗക്ക് ക്ലോക്ക് ടവര്‍, ബാഹു കോട്ട, ജമ്മു റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങള്‍ ത്രിവര്‍ണ്ണ നിറങ്ങളാല്‍ പ്രകാശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *