അബുദബിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധം

ദുബൈ: വാക്​സിന്‍ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ ആറുമാസം കഴിഞ്ഞവര്‍ ബൂസ്​റ്റര്‍ ഡോസെടുക്കല്‍ അബൂദബിയില്‍ നിര്‍ബന്ധം. ഇല്ലെങ്കില്‍ അല്‍ഹുസ്​ന്‍ ആപില്‍ ‘പച്ച’ തെളിയില്ല. അടുത്ത വെള്ളിയാഴ്​ച മുതല്‍ എമിറേറ്റില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ്​ നിലവില്‍ വരാനിരിക്കെയാണ്​ അബൂദബി ദുരന്തനിവാരണ സമിതി ബൂസ്​റ്റര്‍ ഡോസെടുക്കാന്‍ നിര്‍ദേശിച്ചത്​. രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ ആറുമാസം പിന്നിട്ടവര്‍ക്ക്​ ബൂസ്​റ്റര്‍ സ്വീകരിക്കാന്‍ 30 ദിവസം ഗ്രേസ്​ പീരിയഡായി അനുവദിക്കും. എന്നാല്‍, സെപ്​റ്റംബര്‍ 20നു​ മുമ്ബ്​ ബൂസ്​റ്റര്‍ വാക്​സിന്‍ സ്വീകരിച്ചില്ലെങ്കില്‍ അല്‍ ഹുസ്​നില്‍ സ്​റ്റാറ്റസ്​ ‘ഗ്രേ’യാകും.വാക്​സിന്‍ പരീക്ഷണത്തി​െന്‍റ ഭാഗമായവര്‍ക്ക്​ ഇതില്‍ ഇളവനുവദിക്കും.

ആഗസ്​റ്റ്​ 20 മുതല്‍ പൊതുയിടങ്ങളില്‍ ഗ്രീന്‍പാസ്​ നിര്‍ബന്ധമാണെന്ന്​ ജൂലൈയിലാണ്​ അധിക​ൃതര്‍ പ്രഖ്യാപിച്ചത്​. ഷോപ്പിങ്​ സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, മറ്റു ചെറുകിട ഔട്ട്​ലെറ്റുകള്‍, ജിമ്മുകള്‍, വിനോദ ​സൗകര്യങ്ങള്‍, കായികകേന്ദ്രങ്ങള്‍, ഹെല്‍ത്ത്​ ഹബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്​കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ നിബന്ധന ബാധകമാണ്​. ഈ പട്ടികയില്‍ സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ സ്​കൂളുകള്‍, നഴ്​സറികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്​.

വാക്​സിന്‍ സ്വീകരിക്കുകയും പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റിവ്​ ആവുകയും ചെയ്​താല്‍​ 30 ദിവസം വരെ അല്‍ ഹുസ്​ന്‍ ആപില്‍ ഗ്രീന്‍ പാസ്​ തെളിയും. കുത്തിവെപ്പെടുക്കുന്നതില്‍ ഇളവുള്ളവര്‍ക്ക്​ പി.സി.ആര്‍ പരിശോധന നെഗറ്റിവായി ഏഴുദിവസം വരെ ‘പച്ച’ തെളിയും. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ എപ്പോഴും ഗ്രീന്‍ സ്​റ്റാറ്റസ്​ ആയിരിക്കും. പി.സി.ആര്‍ പരിശോധനയും ആവശ്യമില്ല. പുതിയ റെസിഡന്‍റ്​സ്​ പെര്‍മിറ്റ്​ എടുത്തവര്‍ക്ക്​ വാക്​സിന്‍ സ്വീകരിക്കാന്‍ 60 ദിവസത്തെ ​ഗ്രേസ്​ പീരിയഡ്​ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *