ഛത്തീസ്​ഗഡില്‍ പുതിയ ജില്ലകൾ, 18 താലൂക്കുകൾ

റായ്​പുര്‍: ഛത്തീസ്​ഗഡില്‍ പുതിയ ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ച്‌​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗല്‍. 75ാം സ്വാതന്ത്ര്യദിനത്തില്‍ നാലു പുതിയ ജില്ലകളും 18 താലൂക്കുകളുമാണ് മുഖ്യമന്ത്രി​ പ്രഖ്യാപിച്ചത്​. മൊഹ്​ല മന്‍പുര്‍, മനേന്ദ്രഗഡ്​ , സാരന്‍ഗഡ്​ -ബിലായ്​ഗഡ്​, ശക്തി, എന്നിവയാണ്​ പുതിയ ജില്ലകള്‍. ഇതോടെ ഛത്തീസ്​ഗഡിലെ ജില്ലകളുടെ എണ്ണം 32 ആയി വര്‍ധിച്ചു .

75ാം സ്വാതന്ത്ര്യദിനത്തില്‍ റായ്​പുരിലെ പൊലീസ്​ പരേഡ്​ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിനത്തിലെ ആഘോഷം നിരവധി പോരാളികളെയും രക്തസാക്ഷികളെയും അവരുടെ ധീരതയെയും ഓര്‍മിപ്പിക്കുന്നുവെന്നും അവരുടെ പോരാട്ടം മൂലമാണ് ​ ഇന്ന്​ നാം സ്വതന്ത്രമായി ശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *