മോഡി കൊടും കുറ്റവാളി പട്ടികയില്‍: ഗൂഗിളിന് നോട്ടീസ്


ലോകത്തെ ആദ്യത്തെ  പത്ത് കൊടുംകുറ്റവാളി പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്. ഗൂഗിള്‍ സി.ഇ.ഒക്കും കമ്പനിയുടെ ഇന്ത്യന്‍  മേധാവിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യാഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. അഭിഭാഷകന്‍ സുശീല്‍ കുമാര്‍ മിശ്ര സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ലോകത്തെ എറ്റവും മോശം പ്രധാനമന്ത്രിയേതെന്ന തിരിച്ചലിലും മോഡിയുടെ ചിത്രമാണ് ഗൂഗിളില്‍ ആദ്യം വരുന്നത്.




Sharing is Caring