തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


പട്ടാള അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് തയിബ് ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് പ്രഖ്യാപനം. അട്ടിമറിശ്രമം നടത്തിയ തീവ്രവാദ സംഘത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ല. അമേരിക്കയിലുള്ള മതപുരോഹിതന്‍ ഫതഹുള്ളാ ഗുലനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഉര്‍ദുഗാന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉര്‍ദുഗാനുമായി തെറ്റിപ്പിരിയുന്നത്.




Sharing is Caring