News Sections: News
-
അഭിഭാഷക അഴിഞ്ഞാട്ടം: മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യം തേടി
ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകരും ഗുമസ്തന്മാരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കി. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് അക്രമം അഴിച്ചുവിട്ട ഗുമസ്തന്മാരായ അരുണ്‍, വിപിന്‍, ദീപക് തുടങ്ങി എട്ട് പേരാണ് മുന്‍കൂര്‍…
-
മലപ്പുറം സ്വദേശി സൗദിയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
സൗദിയില്‍ മലയാളി ആത്മഹത്യ ചെയ്തു. മലപ്പുറം പാറക്കടവ് സ്വദേശി അഹമ്മദ് ശരീഫ് (45) ആണ് താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അവധിക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റു ബുക്കു ചെയ്യുകയും…
-
മലയാളികളുടെ തിരോധാനത്തില്‍ ആദ്യ അറസ്റ്റ്: യുഎപിഎ ചുമത്തിയ ഖുറൈഷി മുംബൈയില്‍ അറസ്റ്റില്‍
കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളികള്‍ കടന്ന സംഭവത്തില്‍ പൊലീസ് ഒരാളെ പിടികൂടി. മതപണ്ഡിതനും ഇസ്ലാമിക് പീസ് ഫൗണ്ടേഷന് അധ്യാപകനുമായ ഖുറേഷിയാണ് മുംബൈയില്‍ അറസ്റ്റിലായത്. കൊച്ചി പൊലീസാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും.…
-
പാകിസ്താൻ കശ്മീരിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്ന് ഇന്ത്യ
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അടുത്തിടെ കശ്മീര്‍ മേഖലയിലുണ്ടായിട്ടുള്ള ആക്രമണങ്ങളെല്ലാം പാകിസ്താന്റെ പ്രോത്സാഹനം ലഭിക്കുന്ന തീവ്രവാദ സംഘങ്ങളാണ് നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതാനും ദിവസങ്ങളായി ഉണ്ടാകുന്ന കടുത്ത…
-
തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാടി; മദ്യകുപ്പികളുമായി ആക്രമണം
ഹൈക്കോടതിയിലെ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തും അഭിഭാഷകരുടെ അക്രമം. വഞ്ചിയൂര്‍ കോടതിയില്‍നിന്ന് കല്ലുകളും മദ്യകുപ്പികളും ട്യൂബ്ലൈറ്റും വലിച്ചെറിഞ്ഞാണ് അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. കോടതിയിലെ മീഡിയാ റൂം…
-
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കും: അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി
വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്യ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ശത്രുതാ…
-
ദളിത്യുവാക്കളെ നഗ്നരാക്കി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്താകെ സിപിഐ എം പ്രകടനം
ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച് ദളിത്യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും വൈകുന്നേരം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സിപിഐ എം…
-
കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സിബിഐ സലീംരാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്തുനിന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാന് സലിം രാജിനെയും ഭാര്യ ഷംസാദിനെയും സിബിഐ ഒഴിവാക്കി. എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ 27 പ്രതികളാണുണ്ടായിരുന്നത്. സലിംരാജ് 21ാം പ്രതിയും ഭാര്യ ഷംഷാദ്…
-
കെ ബാബുവിനെതിരെ കേസ്: ഹോട്ടലുടമകളുടെ പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
ബാര്ഹോട്ടലുടമകളില് നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ.ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് ഭാരവാഹിയായ വിഎന്‍ രാധാകൃഷ്ണന് നല്കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന്…
-
ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി
ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കേന്ദ്ര അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച് വിധി പറഞ്ഞത്. നടപടി പാലിക്കാതെയും നിയമ വിരുദ്ധമായാണ് തന്നെ മാറ്റിയത് എന്ന്…

Local News














