തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അടുത്തിടെ കശ്മീര്‍ മേഖലയിലുണ്ടായിട്ടുള്ള ആക്രമണങ്ങളെല്ലാം പാകിസ്താന്റെ പ്രോത്സാഹനം ലഭിക്കുന്ന തീവ്രവാദ സംഘങ്ങളാണ് നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഏതാനും ദിവസങ്ങളായി ഉണ്ടാകുന്ന കടുത്ത പ്രകോപനങ്ങളെ പ്രസ്താവനയില്‍ ഇന്ത്യ അപലപിച്ചു.പാക് അധീന കശ്മീരില്‍നിന്ന് എത്രയും പെട്ടെന്ന് പിന്‍വാങ്ങാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ഒപ്പം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.













