മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്


മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കായംകുളം പൊലീസാണ് കേസെടുത്തത്. അംഗങ്ങള്‍ നല്‍കിയ പണം ബാങ്കില്‍ അടച്ചില്ലെന്ന പരാതിയിലാണ് കേസ്. മൂന്നു എസ്എന്‍ഡിപി യൂണിയനുകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഏറെ നാളായി നിരവധി അംഗങ്ങള്‍ യൂണിയനുകളില്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.


ബാങ്കിലേക്ക് അടയ്ക്കാനായി അംഗങ്ങള്‍ ശാഖായൂണിയനുകളില്‍ നല്‍കിയ തുക ബാങ്കിലേക്ക് എത്താത്തതാണ് പരാതിയ്ക്കിടയായത്. വായ്പാ തുക യൂണിയന്റെ ഭാഗത്തുനിന്ന് ബാങ്കിലേക്ക് എത്താതായതോടെ ബാങ്കുകളില്‍ നിന്നും പല വ്യക്തികള്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചു. ഇതേതുടര്‍ന്ന് കായംകുളം യൂണിയന്‍ ഓഫീസ് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. അതിനുശേഷമാണ് കായംകുളം പൊലീസിന് പരാതി നല്‍കിയത്.




Sharing is Caring