ഹൈക്കോടതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകരും ഗുമസ്തന്‍മാരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കഴിഞ്ഞ ദിവസം കോടതി പരിസരത്ത് അക്രമം അഴിച്ചുവിട്ട ഗുമസ്തന്‍മാരായ അരുണ്‍, വിപിന്‍, ദീപക് തുടങ്ങി എട്ട് പേരാണ് മുന്‍കൂര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യപ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രിയിലാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ വകുപ്പു ചുമത്തി കേസു രേഖപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. സംസഥാന സര്‍ക്കാരുമായി അടുത്ത ബന്ധമുളള എറണാകുളം ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകനാണ് അക്രമം അഴിച്ചുവിടാന്‍ മറ്റു അഭിഭാഷകരെ പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപം ശക്തമാകുകയാണ്.













