സൗദിയില്‍ മലയാളി ആത്മഹത്യ ചെയ്തു. മലപ്പുറം പാറക്കടവ് സ്വദേശി അഹമ്മദ് ശരീഫ് (45) ആണ് താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. അവധിക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റു ബുക്കു ചെയ്യുകയും വിമാനത്താവളത്തിലേക്ക് പോകാന്‍ വാഹനം തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അഹമ്മദിന്റെ ആഥ്മഹത്യ.ഒരു കടയില്‍ പരപ്പനങ്ങാടി ഉള്ളനം സ്വദേശി ഹംസയ്ക്കൊപ്പമായിരുന്നു അഹമ്മദ് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അഹമ്മദിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.












