കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളികള്‍ കടന്ന സംഭവത്തില്‍ പൊലീസ് ഒരാളെ പിടികൂടി. മതപണ്ഡിതനും ഇസ്ലാമിക് പീസ് ഫൗണ്ടേഷന് അധ്യാപകനുമായ ഖുറേഷിയാണ് മുംബൈയില്‍ അറസ്റ്റിലായത്. കൊച്ചി പൊലീസാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. മലയാളികള്‍ കാണാതായ സംഭവത്തില്‍ ആദ്യ അറസ്റ്റാണിത്.
ഖുറേഷിക്കെതിരെ കൊച്ചി പൊലീസ് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. പാലക്കാട് നിന്നും കാണാതായ മെറിന്റെ സഹോദരന് നല്കിയ പരാതിയിലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. തന്നെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് സഹോദരന് മൊഴി നല്‍കിയിരുന്നു. കൊച്ചി സ്വദേശിയായ മെറിന് മതംമാറി മറിയം എന്ന പേര് സ്വീകരിക്കുകയും പാലക്കാട് സ്വദേശി യഹിയയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവരേയും കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.














