ബാര്‍ഹോട്ടലുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ.ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹിയായ വിഎന്‍ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.സംഘടനയിലെ അംഗങ്ങളില്‍ നിന്ന് ഒന്നും രണ്ടും ലക്ഷം വീതമാണ് പിരിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.













