ടി.പി സെന്‍കുമാറിന്റെ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി


tp-senkumarഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കേന്ദ്ര അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണലാണ് ഇതു സംബന്ധിച്ച് വിധി പറഞ്ഞത്. നടപടി പാലിക്കാതെയും നിയമ വിരുദ്ധമായാണ് തന്നെ മാറ്റിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയെ ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ശമ്പള സ്‌കെയിലില്‍ മാറ്റം വരുത്തരുതെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധം എന്നീ കേസുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്നും ഇത് ജനങ്ങളില്‍ പോലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നുമാണ് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ ബോധിപ്പിച്ചത്. ട്രൈബ്യൂണലില്‍ സെന്‍കുമാറിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ ആദ്യം സ്വീകരിച്ചുവെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി.




Sharing is Caring