ഹെ​യ്തി​യി​ലെ ഭൂ​ച​ല​നം; മ​ര​ണ​സം​ഖ്യ 1,297 ആ​യി

പോ​ർ​ട്ട് ഔ ​പ്രി​ൻ​സ്:ഹെ​യ്തി​യി​ല്‍ ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,297 ആ​യി. 2,800ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ 500നോ​ട് അ​ടു​ത്ത് ആ​ളു​ക​ള്‍ മ​രി​ച്ചു.

ഭൂ​ച​ന​ല​ത്തി​ല്‍ 2,868 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. 5,410 വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. റി​ക്‌​ട​ർ സ്കെ​യി​ലി​ൽ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഹെ​യ്തി​യി​ലു​ണ്ടാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ പോ​ർ​ട്ട് ഔ ​പ്രി​ൻ​സി​നു 150 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് പ​ത്തു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.

ഹെ​യ്തി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *