News Sections: mainnews

  • വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

    ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കെജ്രിവാള്‍ വിഎസിനെ എഎപിയിലേക്ക്…

  • തെലുങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

    ദില്ലി: ലാക്‌സഭ പാസാക്കിയ തെലങ്കാന ബില്‍ ഇന്ന് (19-02-2013) രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്. അതിനാല്‍ ഇന്ന് രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴും…

  • തെലുങ്കാന ബില്‍ ലോകസഭയില്‍ പാസാക്കി

    ദില്ലി: ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ആന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ആന്ധ്രാപ്രദേശ് ബില്‍ 2014 പാസാക്കിയത്. ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി തള്ളി.…

  • രാഷ്ട്രപതി ഭരണത്തിനെതിരെ എഎപി

    ദില്ലി: കെജ്രിവാള്‍ സര്‍ക്കാറിന്റെ രാജിയെ തുടര്‍ന്ന് ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ദില്ലിയില്‍ ഉടന്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാത്ത…

  • ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

    കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ…

  • രാജീവ് ഗാന്ധി വധക്കേസ്: മൂന്ന് പ്രതികളുടെ വധ ശിക്ഷ റദ്ദാക്കി

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ  വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ…

  • ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

    അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ രാജിയെത്തുടര്‍ന്ന് ഭരണപ്രതിസന്ധി നേരിടുന്ന ദില്ലിയില്‍ തിങ്കളാഴ്ച രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും സഹമന്ത്രിമാരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.

  • മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയ്ക്ക് പുതുജീവന്‍ ബജറ്റില്‍ 10 ലക്ഷം അനുവദിച്ചു

    കോഴിക്കോട്: പ്രതിസന്ധികളില്‍ നിന്നും കരകയറാനാകാതെ ബുദ്ധിമുട്ടുന്ന മാനാഞ്ചിറ പബ്ലിക് ലൈബ്രറിയ്ക്ക് സര്‍ക്കാരിന്റെ ധനസഹായം. സംസ്ഥാന ബജറ്റില്‍ ലൈബ്രറിയ്ക്ക് 10 ലക്ഷത്തിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുന്ന ലൈബ്രറിയ്ക്ക് ആശ്വാസമായാണ് സര്‍ക്കാരിന്റെ…

  • ശാന്തിനഗര്‍ കോളനി: രണ്ടാംഘട്ടം വീടൂനിര്‍മ്മാണം അനിശ്ചിതത്വത്തില്‍

    കോഴിക്കോട്: ജീവിതം ദുരിതപ്പെരുമഴയിലാക്കിയ ശാന്തിനഗര്‍ കോളനിക്കാരുടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യ്ത ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴയുന്നു. മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തുടങ്ങിയ ശാന്തിനഗര്‍ ഒന്നാംഘട്ടം വീടുനിര്‍മ്മാണം പൂര്‍ത്തിയായതോടെ രണ്ടാംഘട്ട വീടുനിര്‍മ്മാണത്തില്‍ പ്രതീക്ഷയില്‍ നില്‍ക്കുകയാണ് ജനങ്ങള്‍.…

  • എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നു

    കൊച്ചി: എ ടി എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ തീരുമാനിക്കുന്നത്. ഇതോടെ, അക്കൗണ്ടുള്ള…