വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

kejriwalദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കെജ്രിവാള്‍ വിഎസിനെ എഎപിയിലേക്ക് ക്ഷണിച്ചത്.
അഴിമതിയും വഞ്ചനയും കണ്ടു മടുത്തെന്ന് കെജ്രിവാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും മോദിയും അഴിമതിക്കാരാണ്. രാഷ്ട്രീയത്തില്‍ എ എ പി യാണ് അവസാന പ്രതീക്ഷയെന്ന് വി എസ് തിരിച്ചറിയണമെന്ന് കെജ്രിവാള്‍ പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിക്ക് ഇടമുണ്ട്. കേരളത്തില്‍ ആം ആദ്മി മത്സരിക്കുമെങ്കിലും എത്ര സീറ്റിലേക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഒരിടം തീര്‍ച്ചയായും ഉണ്ട്- കെജ്രിവാള്‍ പറഞ്ഞു