ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ ഉടന്‍ വിട്ടയക്കും. ഇന്ന് രാവിലെ ചേര്‍ന്ന തമിഴ്‌നാട് കാബിനറ്റ് യോഗമാണ് ഇതിനുള്ള തീരുമാനം എടുത്തത്. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ സുപ്രീംകോടതി വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയ മൂന്ന് പ്രതികളെയും ജയിലില്‍ കഴിയുന്ന നാല് പ്രതികളെയുമാണ് വെറുതെ വിടാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ ശിക്ഷ ഇന്നലെ കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു. നളിനി എന്ന പ്രതിയുടെ വധശിക്ഷ നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമാക്കിയിരുന്നു. ഇവര്‍ നാലുപേരെയുമാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്.
23 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് ഈ നാല് പ്രതികളും. ഇവര്‍ക്കൊപ്പം കഴിഞ്ഞ 23 വര്‍ഷമായി ജയിലില്‍ കഴിയുന്ന റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികളെയും വിട്ടയക്കാന്‍ തീരുമാനമായി.