രാഷ്ട്രപതി ഭരണത്തിനെതിരെ എഎപി

ദില്ലി: കെജ്രിവാള്‍ സര്‍ക്കാറിന്റെ രാജിയെ തുടര്‍ന്ന് ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. ദില്ലിയില്‍ ഉടന്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണു നടപടി.
ദില്ലിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതു ശരിയായ നടപടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുന്നത്. ദില്ലിയില്‍ ജന്‍ലോക്പാല്‍ ബില്ല് പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചത്.
നിയമസഭ മരവിപ്പിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് വ്യക്തമായി

Spread the love

Leave a Reply

Your email address will not be published. Required fields are marked *