
2012 മെയ് നാലിനു രാത്രി 10.15നു ടിപി ചന്ദ്രശേഖരനെ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ഈ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു. ഇന്നോവ കാറിന്റെ ഇടിയേറ്റ് ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം രാവിലെതന്നെ പൊലീസ് ഈ ബൈക്ക് കസ്റ്റഡിയിലെടുത്തു. പിന്നീടു വടകര കോടതിയിലേക്ക് മാറ്റി.
എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ കോടതിയില്‍ വിചാരണ തുടങ്ങിയതോടെ ഇവിടെയെത്തിച്ചു. ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായി. കുറ്റക്കാര്‍ക്കുള്ള ശിക്ഷയും കോടതി വിധിച്ചു. ഈ സാഹചര്യത്തിലാണ് ബൈക്ക് വിട്ടുതരണമെന്ന അപേക്ഷ രമ കോടതിയില്‍ നല്‍കുന്നതും ബൈക്ക് വിട്ടുനല്‍കാന്‍ കോടതി തീരുമാനിക്കുന്നതും.
