എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നു

atmകൊച്ചി: എ ടി എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ തീരുമാനിക്കുന്നത്.
ഇതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 45 മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം.
ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ മലയാളി യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം.

You may also like ....

Leave a Reply

Your email address will not be published.