മുംബൈ: 15 കോടി രൂപയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സാറ്റ്ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്. 15 കോടി വിലവരുന്ന 1496 ഗ്രാം കൊക്കെയ്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ പരിശോധിക്കുകയായിരുന്നു.എത്യോപ്യയിൽ നിന്ന് എത്തിയ സാറ്റ്ലിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന ഉഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസ്(37) നെ പിന്നീട് പിടികൂടി. ഇയാൾ നേരത്തേയും മയക്കുമരുന്ന് കടത്തിയതായി ഡിആർഐ പറഞ്ഞു.














