ഇന്ത്യക്കാരായ ഐടി ദമ്പതിമാരേയും ആറു വയസ്സുള്ള മകനേയും യുഎസില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37) ഭാര്യ പ്രതിഭ (35) മകന്‍ യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയേയും മകനേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വര്‍ഷമായി സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയാണ്.
ബാള്‍ട്ടിമോര്‍ പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.














