മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു


പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം രാജാമാണിക്യം കോളനിയിലെ സംഗീത പാര്‍ഥിപന്‍ ദമ്പതികളുടെ മകള്‍ 58 ദിവസം മാത്രം പ്രായമുള്ള സിഫിഷയാണ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ശനിയാഴ്ച അര്‍ധരാത്രിയോടെ അമ്മ മടിയിലിരുത്തി മുലപ്പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ താഴെ കിടത്തി ഉറക്കിയിരുന്നു.


എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും മൂക്കിലുടെയും വായിലൂടെയും പത വരികയും കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും പെട്ടെന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടനെ മീനാക്ഷിപുരത്തുനിന്നും ആംബുലന്‍സില്‍ ചിറ്റൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രഥാമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.




Sharing is Caring