വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും


കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും. മാത്യു കുഴല്‍നാടന്റെ പരാതിയില്‍ ധനമന്ത്രിയുടെ വിശദീകരണത്തിനും സാധ്യതയുണ്ട്.


ഐജിഎസ്ടി അടച്ചു എന്ന നിലയില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും ആരും ഇതു വരെ രേഖ പുറത്തു വിട്ടിട്ടില്ല. അതേസമയം ഇന്നും മറുപടിയില്ലെങ്കില്‍, വീണക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ മാത്യു ഒരുങ്ങുന്നു എന്നും വിവരങ്ങള്‍ ഉണ്ട്.




Sharing is Caring