News Sections: mainnews
-
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഇന്നു അറസ്റ്റു ചെയ്തേക്കും. പൊലിസിന്റെ ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ വിപുലീകരിക്കാനും കേസ് സംബന്ധമായി കൂടുതല്‍ പരിശോധനകള്‍…
-
സംസ്ഥാനാത്ത് വീണ്ടും പനിമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും പനിമരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്(9) ആണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ഞായറാഴ്ച 10,085 പേരാണ് പനിക്ക് ചികിത്സ തേടിയത്. പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം…
-
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്ന് ഡിജിപി,അന്വേഷണത്തിൽ പാളിച്ചയില്ലെന്ന് എഡിജിപി ബി സന്ധ്യ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡിജിപി ലോകനാഥബെഹ്റ.അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും ഡിജിപി വ്യക്തമാക്കി.അന്വേഷണസംഘത്തെ വിപുലീകരിക്കാൻ എഡിജിപി ബി സന്ധ്യക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി.സംഘാംഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് പറഞ്ഞിട്ടില്ല.കൂടിയാലോചനകൾക്ക് ശേഷമാണ് ഓരോ…
-
മീരാ കുമാര്‍ കേരളത്തില്‍; പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച്ച നടത്തി; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റ പ്രതീകമാണ് മീരാകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മീരാ കുമാറിനെ ഒരേ മനസ്സോടെ…
-
കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് മെമ്മറി കാര്‍ഡ് തേടി
കൊച്ചി: കാവ്യാമാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത് പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തേടി. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ…
-
ജിഷ്ണു പ്രണോയി എഴുതിയെന്ന് പറയുന്ന കത്ത് വ്യാജം, കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ല; ടിപി സെന്‍കുമാര്‍
തിരുവനന്തപുരം: പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് എഴുതിയെന്ന് പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണെന്ന് വിരമിച്ച ഡിജിപി ടിപി സെന്‍കുമാര്‍. കോളേജില്‍ നിന്ന് കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെന്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.…
-
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ തിരുവനന്തപുരത്ത്
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ നാളെ കേരളത്തില്‍ എത്തും. എം.എല്‍.എ.മാരുടെ പിന്തുണ തേടിയാണ് അവര്‍ എത്തുന്നത്. വൈകുന്നേരം 5.55 ന് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടില്‍ എത്തുന്ന മീരാകുമാര്‍ വൈകുന്നേരം 7 മണിക്ക് മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച്…
-
ന്യൂറോസര്ജന് പകരം വന്നത് ഇറച്ചിവെട്ടുകാരന്: തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍
പൊലിസ് ആസ്ഥാനത്ത് നിയമിതനായ എ.ഡി.ജി.പി ടോമിന് തച്ചങ്കരിയെ പരിഹസിച്ച് സെന്‍കുമാര്‍. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ന്യൂറോസര്ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണ് നിയമനമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്കിയ…
-
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പാനമ കപ്പല്‍ മത്സ്യബോട്ടില്‍ ഇടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ് അയോണീസ്, സെക്കന്‍ഡ് ഓഫിസര്‍ അത്തനേഷ്യസ്, സീമാന്‍ മ്യാന്മര് എന്നിവരെ ഇന്നലെയാണ്…
-
മലയാള സിനിമയിലെ ചില നടന്മാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് അന്വേഷിക്കണം; ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്ന് ജഗദീഷ്
കൊച്ചി: മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്നും എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും നടന് ജഗദീഷ്. അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ…

Local News

















