തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും പനിമരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മരുതംകുഴിയില്‍ ആദിത്യന്‍(9) ആണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ഞായറാഴ്ച 10,085 പേരാണ് പനിക്ക് ചികിത്സ തേടിയത്.
പനിബാധിതരുടെ എണ്ണം ജില്ല തിരിച്ച്:

തിരുവനന്തപുരം -1803, കൊല്ലം -442, പത്തനംതിട്ട -382, ഇടുക്കി -103, കോട്ടയം -518, ആലപ്പുഴ -597, എറണാകുളം -463, തൃശൂര്‍ -957, പാലക്കാട് -927, മലപ്പുറം -530, കോഴിക്കോട് -1404, വയനാട് -754, കണ്ണൂര്‍ -856, കാസര്‍ഗോഡ് 349.













