ജിഷ്ണു പ്രണോയി എഴുതിയെന്ന് പറയുന്ന കത്ത് വ്യാജം, കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ല; ടിപി സെന്‍കുമാര്‍


തിരുവനന്തപുരം: പാമ്പാടി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് എഴുതിയെന്ന് പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണെന്ന് വിരമിച്ച ഡിജിപി ടിപി സെന്‍കുമാര്‍. കോളേജില്‍ നിന്ന് കിട്ടിയ കത്തിലുള്ളത് ജിഷ്ണുവിന്റെ കയ്യക്ഷരമല്ലെന്ന് സെന്‍കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആ കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തുടക്കം മുതല്‍ കത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പരിശോധന തുടങ്ങി അഞ്ചാം നാളാണ് കത്ത് കിട്ടിയത്. അത്രെയും നാള്‍ കാണാതിരുന്ന കത്ത് പെട്ടെന്ന് ഒരു ദിവസം എങ്ങിനെ അവിടെയെത്തിയെന്നും അതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.




Sharing is Caring