നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്ന് ഡിജിപി,അന്വേഷണത്തിൽ പാളിച്ചയില്ലെന്ന് എഡിജിപി ബി സന്ധ്യ


നടിയെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡിജിപി ലോകനാഥബെഹ്റ.അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും ഡിജിപി വ്യക്തമാക്കി.അന്വേഷണസംഘത്തെ വിപുലീകരിക്കാൻ എഡിജിപി ബി സന്ധ്യക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി.സംഘാംഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് പറഞ്ഞിട്ടില്ല.കൂടിയാലോചനകൾക്ക് ശേഷമാണ് ഓരോ തീരുമാനവും എടുക്കുന്നതെന്നും ഡിജിപി പറഞ്ഞു.


അതേസമയം അന്വേഷണത്തിൽ പാളിച്ചയില്ലെന്ന് കാട്ടി എഡിജിപി ബി സന്ധ്യ ഡിജിപിക്ക് കത്ത് നൽകി.അന്വേഷണത്തിൽ ഇതു വരെ ഒരു പോരായ്മയുമില്ലെന്ന് സന്ധ്യ കത്തിൽ ചൂണ്ടിക്കാട്ടുന്നു.അന്വേഷണത്തിൽ ഏകോപന പ്രശ്നങ്ങളില്ലെന്നും സന്ധ്യ കത്തിൽ വ്യക്തമാക്കി.




Sharing is Caring