
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്കിലെ ആറാം നിലയില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയെ തുടര്‍ന്ന് പുകയുയര്‍ന്ന അതേ ബ്ലോക്കിലാണ് വീണ്ടും പുകയുയര്‍ന്നത്. അത്യാഹിത വിഭാഗത്തില്‍ നിലവില്‍ പുതിയ ബ്ലോക്കില്‍ രോഗികളൊന്നുമില്ല.
ഓപറേഷന്‍ തിയേറ്ററായ ആറാം നിലയാകെ പുക നിറഞ്ഞ അവസ്ഥായാണെന്ന് ജീവനക്കാര്‍ പറഞ്ഞു. മറ്റിടങ്ങളിലേക്ക് പുക പടരാതിരിക്കാനും രോഗികളെ ബാധിക്കാതിരിക്കാനും ഊര്‍ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. പുക ഒഴിവാക്കുന്നതിന് അഗ്നിശമനസോംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

