നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഇന്നു അറസ്റ്റു ചെയ്തേക്കും. പൊലിസിന്റെ ഉന്നതതല യോഗത്തില്‍ ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണ സംഘത്തെ വിപുലീകരിക്കാനും കേസ് സംബന്ധമായി കൂടുതല്‍ പരിശോധനകള്‍ നടത്താനും ലോക്നാഥ് ബെഹ്റ യോഗത്തില്‍ നിര്‍ദേശം നല്കി. അതിനാല്‍ തന്നെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്നു അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തില്‍ സംഘത്തില്‍ മാറ്റമില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യയെ മാറ്റിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.
അന്വേഷണസംഘത്തില്‍ മാറ്റമില്ലെന്നും അന്വേഷിക്കുന്നത് സന്ധ്യ തന്നെയാണെന്നും ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുന്നതിനുള്ള അധികാരവും സന്ധ്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.













