News Sections: local
-
പെണ്‍കുട്ടിയെ ശല്യം ചെയ്തത് സംബന്ധിച്ച് അഴീക്കലില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു
കരുനാഗപ്പള്ളി അഴീക്കലില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതുമായി ബന്ധപെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഴിക്കോട് സ്രായിക്കാട്ട് സ്വദേശി ആണ് മരിച്ചത്. ഇയാളെ വടിവാളുപയോഗിച്ച് വെട്ടിക്കൊലപെടുത്തുകയായിരുന്നു എന്നാണ് വിവരം.
-
എം.കെ ദാമോദരനെതിരെ കുമ്മനം ഹൈക്കോടതിയില്‍ ഹരജി നല്കി
: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ് എതിര്‍കക്ഷികള്‍. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
-
മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ്.ഐ.ആര്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് പിന്നോക്ക…
-
ഇന്ന് മുതൽ വെളിച്ചെണ്ണക്കും ബസുമതി അരിക്കും അലക്കു സോപ്പിനും വില കൂടും
സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . നികുതി വര്‍ധനവും നികുതി ഇളവും ഉള്‍പ്പെടെ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇന്ന് രാവിലെ ശൂന്യ വേളയില്‍ മന്ത്രി ഡോ തോമസ് ഐസക്ക്…
-
എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ സല്‍ക്കരിക്കുന്ന കാലം കഴിഞ്ഞു: മുഖ്യമന്ത്രി
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സല്‍ക്കാരം നല്കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു…
-
സൗദിയിൽ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു
സൗദിയിൽ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു.തിരൂര്‍ സ്വദേശി അഫ്സലിന്റെ ഭാര്യ ഷഫീറയും എട്ടു വയസ്സായ മകന് അമാനുമാണ് മരിച്ചത്.അഫ്സലിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ റാബിഗ് കഴിഞ്ഞയുടനെയുള്ള പാലത്തിനടുത്ത്…
-
ബാറുകള്‍ പൂട്ടിയത് ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിപ്പിച്ചെന്ന് ഋഷിരാജ് സിങ്
കേരളത്തില്‍ ബാറുകള്‍ പൂട്ടിയതിനി ശേഷം ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ നടത്തിയ റെയ്ഡിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപ്പുഴ, കോതമംഗലം എന്നിവിടങ്ങളിലെ…
-
ധനരാജ് വധം: 4 ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവര്ത്തകന് സി വി ധനരാജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കക്കംപാറയിലെ നാരായണന്റെ മകന് വൈശാഖ്(21) ചിറ്റടിയിലെ സുവര്‍ണന്റെ മകന്…
-
യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടണമെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം. മുന്നണി വിടണം എന്ന ആവശ്യത്തില്‍ ഭൂരിഭാഗം നേതാക്കളും ഉറച്ച് നിന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ…
-
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക റെയ്ഡ്; 12 പേര് പിടിയില്‍
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തുന്നു. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 12 പേരെ…

Local News













