കുന്നരു കാരന്താട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ സി വി ധനരാജി(41)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപി–ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍ കക്കംപാറയിലെ നാരായണന്റെ മകന്‍ വൈശാഖ്(21) ചിറ്റടിയിലെ സുവര്‍ണന്റെ മകന്‍ സുകേഷ്(24) കക്കംപാറയിലെ പത്മനാഭന്റെ മകന്‍ കെ വി പ്രജിത്ലാല്‍(21) മൊട്ടക്കുന്നിലെ മധുവിന്റെ മകന്‍ എം അനൂപ്(21)എന്നിവരെയാണ് അന്ന്വേഷണച്ചുമതലയുള്ള പയ്യന്നൂര്‍ സിഐ വി രമേശന്‍ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സിഐ ഓഫീസിലെത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ധനരാജിനെ വധിക്കാനെത്തിയ കൊലയാളിസംഘത്തില്‍പ്പെട്ട അവശേഷിക്കുന്ന നാലുപേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഇവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സിഐ വി രമേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.













