കേരളത്തില്‍ ബാറുകള്‍ പൂട്ടിയതിനി ശേഷം ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ നടത്തിയ റെയ്ഡിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപ്പുഴ, കോതമംഗലം എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലാണ് റെയ്ഡ് നടത്തിയത്.ഓപറേഷന് ഭായ് എന്ന പേരില്‍ എറണാകുളം ജില്ലയുടെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4000 കിലോ ലഹരി വസ്തുക്കള്‍ പിടികൂടിയതായി ഋഷിരാജ് സിങ് പറഞ്ഞു. 23 അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.














