കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ് കയറി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്ബ് കയറി. വ്യാഴാഴ്ച രാവിലെയോടെ വീടിനുള്ളില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തി പരത്തി.നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്ബിനെയാണ് കണ്ടെത്തിയത്.

ഇടത്തരം വിഷമുള്ള ഈ പാമ്ബുകള്‍ മനുഷ്യജീവന് ഭീഷണിയല്ല. ഗാര്‍ഡ് റൂമിന് സമീപമാണ് പാമ്ബിനെ കണ്ടത്. ഇതോടെ വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് എസ്‌ഒഎസ് എന്ന എന്‍ജിഒയെ വിവരം അറിയിച്ചു.

മരപ്പലകകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്ബ്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്ബിനെ പുറത്തെടുത്തത്. അഞ്ചടിയാണ് പാമ്ബിന് നീളമുണ്ടായത്. ഡല്‍ഹിയിലെ മണ്‍സൂണ്‍ കാലത്ത് എഴുപതോളം പാമ്ബുകളെയാണ് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *