മലയാലപ്പുഴയില്‍ വാസന്തി മഠത്തിലെ ബാധയൊഴിപ്പിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട മലയാലപ്പുഴയില്‍ വാസന്തി മഠത്തില്‍ നടന്ന ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.ബാധ ഒഴിപ്പിക്കല്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ദുര്‍മന്ത്രവാദിനിയായ ശോഭന ഒരു സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാനാകും.

ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്നത് ബാധയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അതിനെ പുറത്തുകൊണ്ടുവരാനെന്ന പേരിലാണ് ഇവര്‍ ദുര്‍മന്ത്രവാദം നടത്തുന്നത്. സ്ത്രീയുടെ മുടിയില്‍ പിടിച്ച്‌ വലിച്ച ശോഭന, അവരെ വലിച്ച്‌ താഴെയിടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

ദുര്‍മന്ത്രവാദം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ പിടികൂടിയത്.
നാല് മാസം മുമ്ബ് മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച്‌ പരസ്യമായി ദുര്‍മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാസന്തി മഠം എന്ന സ്ഥാപനം നാട്ടുകാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ബിജെപിയുള്‍പ്പടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പോലീസെത്തി ദുര്‍മന്ത്രവാദിനിയെ പിടികൂടുകയുമുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *