News Sections: local
-
കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമരവളി സ്വദേശിയും സ്വകാര്യ കോളേജ് ജീവനക്കാരനുമായ അനില്‍ രാജ്, ഭാര്യ അരുണ, നാലു വയസുകാരിയായ മകള്‍…
-
സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്. ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. തന്നെ…
-
ഇടുക്കിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
ഇടുക്കി മെഡി. കോളേജ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
-
ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം
ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു.…
-
പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി
കൊല്ലം: പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെതാണ് വിധി. 2012 ജൂണ്‍ 26 നാണ് പൊലീസുകാരനായ മണിയന്‍ പിളളയെ ആട് ആന്റണി കൊലപ്പെടുത്തിയത്.…
-
മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു
കണ്ണൂര്‍സ്പിന്നിംഗ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. മില്ലിലെ താല്‍ക്കാലിക ജോലിക്കാരിയായ കക്കാട് സ്വദേശിനി രമ്യ(32)ആണ് മരിച്ചത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്‌ളോര്‍ റൂം യന്ത്രത്തില്‍ ഇടതുകൈ കുടുങ്ങി ഗുരുതരാവസ്ഥയിലായ രമ്യയെ പരിയാരം മെഡിക്കല്‍ കോളേജില്‍…
-
ആട് ആന്റണിക്കെതിരേയുള്ള കേസില്‍ വിധി ഇന്ന്
പൊലിസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരേയുള്ള കേസില്‍ വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2012 ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലത്തെ…
-
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: അശ്വതി
താന്‍ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാര്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും കലബുറഗിയിലെ നഴ്‌സിങ് കോളേജില്‍റാഗിങ്ങിന് ഇരയായ അശ്വതി. കോളേജില്‍ എത്തിയതു മുതല്‍ താനുള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു.കോഴിക്കോട്…
-
സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി: പ്രതി പിടിയില്‍
സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വ്യാജച്ചാരായ വാറ്റുകാരന്‍ വിഷം കലര്‍ത്തിയെങ്കിലും ഭക്ഷണം വിളമ്പുന്നതിനു മുമ്പു സംശയം തോന്നിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ പ്രതി പിടിയില്‍. പുനലൂര്‍ സെന്റ് പോള്‍ എം.എസ്.എല്‍.പി സ്‌കൂളില്‍ ഇന്നു ഉച്ചയ്ക്കായിരുന്നു സംഭവം.…
-
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഇതു വരെ എംകെ ദാമോദരന്‍…

Local News













