ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ അറസ്റ്റിൽ

കോഴിക്കോട്: പട്ടിക വർഗ വിഭാഗത്തിൽ പെട്ട എഴുത്തുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ വടകര ഡിവൈഎസ്പിക്ക് മുന്നിൽ സിവിക് ചന്ദ്രൻ കീഴടങ്ങിയിരുന്നു. തുടർന്നാണ് സിവികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 20 ന് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *