സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ വ്യാജച്ചാരായ വാറ്റുകാരന്‍ വിഷം കലര്‍ത്തിയെങ്കിലും ഭക്ഷണം വിളമ്പുന്നതിനു മുമ്പു സംശയം തോന്നിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ പ്രതി പിടിയില്‍. പുനലൂര്‍ സെന്റ് പോള്‍ എം.എസ്.എല്‍.പി സ്കൂളില്‍ ഇന്നു ഉച്ചയ്ക്കായിരുന്നു സംഭവം.
സി.എസ് സത്യനാണ് പിടിയിലായത്. ഇയാളുടെ നേതൃത്വത്തില്‍ പ്രദേശത്തു വ്യാജ ചാരായം വാറ്റ് വ്യാപകമാണ്. നാനൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഭക്ഷണം പാകം ചെയ്തശേഷം പാചകക്കാരി പുറത്തേക്കുപോയ നേരം നോക്കിയാണ് കഞ്ഞിപ്പുരയില്‍ കയറി ഇയാള്‍ വിഷം കലര്‍ത്തിയത്. കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപ്പോകുന്നതില്‍ സംശയം തോന്നിയ സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വിഷം കലര്ത്തിയകാര്യം മനസിലായത്. സംഭവമറിഞ്ഞു പൊലിസ് എത്തിയപ്പോള്‍ സത്യന് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലിസ് ഇയാളെ പിടികൂടി. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു.













