ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സി.പി.എം വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്.ഹൈന്ദവ ധര്‍മ്മത്തെ മുറുകെ പിടിക്കാതെ നിലനില്പില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നത് നല്ലതാണ്.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ട്ടാവ് സ്ഥാനത്തു നിന്നും എം.കെ.ദാമോദരന്‍ പിന്മാറിയതു കൊണ്ടു മാത്രം കാര്യമില്ല, നിയമന ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടത്. മാണിഗ്രൂപ്പ് എന്‍.ഡി.എയിലേക്കു വരുന്നതിനെചൊല്ലി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കെ.എം.മാണി രാഷ്ട്രീയ നിലപാടും നയവും വ്യക്തമാക്കിയാലേ ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്നും കുമ്മനം വ്യക്തമാക്കി.












