താന്‍ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാര്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും കലബുറഗിയിലെ നഴ്‌സിങ് കോളേജില്‍റാഗിങ്ങിന് ഇരയായ അശ്വതി. കോളേജില്‍ എത്തിയതു മുതല്‍ താനുള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശ്വതി. ഒരു മാസത്തോളമായി ഇവിടെ ചികിത്സയില്‍ കഴിയുന്ന അശ്വതി ഇന്ന് ആസ്പത്രി വിട്ടു.













