സ്വർണ്ണം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ പിടിയിലായി. സ്വർണ്ണം മിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്.

ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെയുെ ഒരാൾ പിടിയിലായിരുന്നു. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് മൂന്ന് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *