തമിഴ്നാട് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മിന്നല്‍ റെയ്ഡുമായി തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ്.തമിഴ്‌നാട്ടില്‍ 16ഓളം വകുപ്പുകളിലെ 27 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കില്‍ പൊടത്ത 1.12 കോടിയാണ് വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളില്‍ നിന്നുമായി പിടിച്ചെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ തിരുവാരൂര്‍ ഹൈവേ വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് പിടിച്ചെടുത്തത്.

തിരുവാരൂരിലെ ഡിവിഷണല്‍ എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് 75 ലക്ഷം രൂപയും, നാമക്കല്‍ ഹൈവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് 8.87 ലക്ഷം രൂപയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലുപുരം കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 4.26 ലക്ഷം രൂപ പിടിച്ചെടുത്തു.

വിരുദനഗറില്‍ ഗ്രാമവികസന വകുപ്പിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 6.67 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഇടങ്ങളിലെ എല്ലാം ഓഫീസുകളില്‍ പരിശോധന തുടരുകയാണ്. കണക്കില്‍ പൊടത്ത 1.12 കോടിയാണ് വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളില്‍ നിന്നുമായി പിടിച്ചെടുത്തത്. ഇതില്‍ 75 ലക്ഷം രൂപ തിരുവാരൂര്‍ ഹൈവേ വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് പിടിച്ചെടുത്തത്.

തിരുവാരൂരിലെ ഡിവിഷണല്‍ എന്‍ജിനീയറുടെ ഓഫീസില്‍ നിന്ന് 75 ലക്ഷം രൂപയും, നാമക്കല്‍ ഹൈവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് 8.87 ലക്ഷം രൂപയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലുപുരം കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 4.26 ലക്ഷം രൂപ പിടിച്ചെടുത്തു.

വിരുദനഗറില്‍ ഗ്രാമവികസന വകുപ്പിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 6.67 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുനെല്‍വേലി, വിരുദനഗര്‍ തുടങ്ങിയ ഇടങ്ങളിലെ എല്ലാം ഓഫീസുകളില്‍ പരിശോധന തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *