ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി.അറസ്റ്റിനെതിരെയുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ തീരുമാനത്തിന് സമയം എടുക്കുമെന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ഇടക്കാല ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.ഇതിനുള്ള ഉപാധികള്‍ അറിയിക്കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.ഡല്‍ഹി ഹൈക്കോടതി ഈ വിഷയത്തില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കേജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്.













