എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തുന്നു. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 12 പേരെ പിടികൂടിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്.കഞ്ചാവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.നിരോധിത പുകയില ഉത്പന്നങ്ങളുടേയും വലിയ ശേഖരമാണ് ഈ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ളത്. സമയം നിരവധി കേന്ദ്രങ്ങളിലായാണ് റെയ്ഡ്. പെരുമ്പാവൂരിലും പരിശോധന പ്രദേശങ്ങളിലുമുള്ള റെയ്ഡ് തുടരുകയാണ്.













