അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്ന് ചുമതലയേല്‍ക്കും


അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്ന് ചുമതലയേല്‍ക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമോ എന്നകാര്യത്തിലും ഇന്ന് ഗവര്‍ണര്‍ അന്തിമതീരുമാനം എടുത്തേക്കുമെന്നാണ് സൂചന.


അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് മുപ്പത്തേഴുകാരനായ പെമ ഖണ്ഡു. വിമത എംഎല്‍എമാര്‍ തിരികെയെത്താന്‍ കാരണമായ പെമ ഖണ്ഡുവിന്റെ നേതൃത്വം സുഗമമായ ഭരണത്തിനും സഹായകമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് . ഇനി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം നടത്തുമെന്നും പെമ ഖണ്ഡു പറഞ്ഞു.




Sharing is Caring