ഹോപ്പിന്റെ ഹോപ്പ് തകര്‍ത്ത വിജേന്ദറിന് കിരീടം


പത്തു വര്‍ഷത്തെ ബോക്‌സിങ് പരിചയസമ്പത്തും 30തിലധികം മല്‍സരസമ്പത്തുമായി കിരീട പ്രതീക്ഷയുമായി എത്തിയ കെറിഹോപ്പിനെ വിജേന്ദര്‍ സിങ് ഇടിക്കൂട്ടില്‍ വീഴത്തി ചാംപ്യനായി. ആസ്‌ത്രേലിയന്‍ താരമായ കെറി ഹോപ്പില്‍ നിന്നും 10 റൗണ്ടുള്ള മല്‍സരത്തില്‍ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ആ മുന്നേറ്റങ്ങള്‍ പിന്നീട് വിജേന്ദറിന് മുമ്പില്‍ ഉണ്ടായില്ല.
പ്രഫഷനല്‍ ബോക്‌സിങ്ങില്‍ വിജേന്ദര്‍ നേടുന്ന ആദ്യ കിരീടമാണ് ഏഷ്യ-പെസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം. സ്‌കോര്‍: 98-92,98-92,100-90.




Sharing is Caring