News Sections: India

  • ധനാധിപത്യത്തില്‍നിന്നും ക്രിമിനലിസത്തില്‍നിന്നും പാര്‍ലമെന്റിനെ രക്ഷിക്കണം: ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍

    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യ അതിന്റെ ഭാഗദേയം പുനര്‍നിര്‍ണയിക്കുന്ന അതിപ്രധാനമായ പൊതുതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ക്രാന്തദര്‍ശികളായ നവഭാരത ശില്‍പികള്‍ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമായി ഇന്ത്യ നിലനിന്നാല്‍ മാത്രമേ, സാംസ്‌കാരികവും…

  • ജനതാദള്‍ 15 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    ബാംഗളൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പതിനഞ്ച് സ്ഥാനാര്‍ഥികളെ ജനതാദള്‍ (സെക്കുലര്‍) പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ദേവഗൗഡ ഹസാന്‍ മണ്ഡലത്തില്‍ നിന്നും വി ധനഞ്ജയകുമാര്‍ ഉഡുപ്പി മണ്ഡലത്തില്‍ നിന്നും മത്സരിക്കും.…

  • അലഹബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

    ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ബി ജെ പി യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനത യുവമോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് തലക്കുവെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച…

  • തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സേവാഗ് വ്യക്തമാക്കി

    ദില്ലി:: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിഷേധിച്ചു. തെക്കന്‍ദില്ലിയില്‍ നിന്ന് സേവാഗ് മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ടീമിലെ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേവാഗ് രാഷ്ട്രീയത്തിലിറങ്ങുന്നതായാണ്…

  • തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു

    ദില്ല: ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിട്ടുനിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കാന്‍ അദ്വാനി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്…

  • കടല്‍ക്കൊല കേസ്: ഐക്യരാഷ്ട്രസഭ ഇടപെടുന്നു

    ദില്ലി: കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷ് അറിയിച്ചു. നാളെ വിദേശകാര്യ മന്ത്രി സല്‍മാന് ഖുര്‍ഷിദുമായും…

  • കെജ്രിവാള്‍ വിമര്‍ശിച്ചത് മാധ്യമങ്ങളെയല്ല, ഉടമകളെ: എഎപി

    കെജ്രിവാള്‍ വിമര്‍ശിച്ചത് മാധ്യമങ്ങളെയല്ല, ഉടമകളെ: എഎപി

    ദില്ലി: പണം വാങ്ങി മാധ്യമങ്ങള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നേതാവ് നരേന്ദ്ര മോദിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ് കേജ്രിവാള്‍ പറഞ്ഞതു മാധ്യമ പ്രവര്‍ത്തകരെ കുറിച്ചല്ല, ചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണെന്നും…

  • മോദിക്ക് ജയിക്കാന്‍ വിക്കിലിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബിജെപി

    മോദിക്ക് ജയിക്കാന്‍ വിക്കിലിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബിജെപി

    ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്ക് ജയിക്കാന്‍ വിക്കിലീക്‌സിന്റെയോ ജൂലിയന്‍ അസാന്‍ജിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി ജെ പി. മോദിയ്ക്ക് ജയിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ പുരോഗതിയുടെ…

  • വിമാനം റാഞ്ചിയതെന്ന് പ്രസ്താവന ഇന്ത്യ നിഷേധിച്ചു

    ദില്ലി: മലേഷ്യയില്‍ കാണാതായ വിമാനം ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ റാഞ്ചിയതാണെന്ന പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. ജനങ്ങളുടെ ഭീഷണിയകറ്റാന്‍ അവര്‍ക്ക് വേണ്ടത് ഉത്തരങ്ങളാണ്.…

  • എഎപി ഫണ്ടിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു

    അഹമ്മദാബാദ്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത മുഖമുദ്രയാക്കിയ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലും വ്യത്യസ്തമായ ആശയവുമായി രംഗത്ത്. മറ്റു പാര്‍ട്ടികളെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി വിയിലും റേഡിയോയിലും ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുവാന്‍ ഫണ്ടില്ലാത്ത പാര്‍ട്ടി തെരുവുനാടകമുള്‍പ്പെടെയുള്ള…