ദില്ലി:: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിഷേധിച്ചു. തെക്കന്‍ദില്ലിയില്‍ നിന്ന് സേവാഗ് മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
ടീമിലെ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേവാഗ് രാഷ്ട്രീയത്തിലിറങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സേവാഗിന്റെ സ്ഥാനാര്‍ഥിത്വത്തിനായി കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുന്നുവെന്നും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
ഇതിനിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച് താരം തന്നെ ട്വിറ്ററില്‍ രംഗത്തെത്തിയത്. താന്‍ മത്സരിക്കുന്നില്ലെന്നും എന്തിനാണ് മാധ്യമങ്ങള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നുമാണ് സേവാഗ് ട്വീറ്റ് ചെയ്തത്.